ഭോപ്പാൽ: മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ പാലത്തില്‍ നിന്ന് ബസ് നദിയിലേക്ക് മറിഞ്ഞ് 13 പേര് മരിച്ചു. 12 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 15 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്പതോളം ആളുകള്‍ ഉണ്ടായിരുന്ന ബസിലെ മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
ഇന്‍ഡോറില്‍ നിന്ന് പുനെയിലേക്ക് വരികയായിരുന്ന മഹാരാഷ്ട ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ബസ് ഖല്‍ഗാട്ടിലുള്ള പാലത്തിന്റെ കൈവരി തകര്‍ത്ത് നര്‍മദ നദിയില്‍ പതിക്കുകയായിരുന്നു. 100 അടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
സംസ്ഥാന ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്നാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അപകടത്തില്‍പെട്ട ബസ് നദിയില്‍ നിന്ന് പുറത്തെടുത്തു.
മധ്യപ്രദേശില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 13 മരണം
12:47 PM Jul 18, 2022 | Deepika.com