ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം. പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം വിലക്കിയ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം വകവയ്ക്കാതെയാണ് പ്രതിഷേധം.
ആംആദ്മി പാര്‍ട്ടി അംഗങ്ങളാണ് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് വിദേശയാത്രാനുമതി നല്‍കാത്തതിലാണ് പ്രതിഷേധം. പാര്‍ലമെന്റിലെ നടപടി ക്രമങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് എഎപി അംഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചു.
വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പാണ് ലോക്സഭാ സെക്രട്ടേറിയറ്റ് അസാധാരണ നിര്‍ദേശങ്ങള്‍ അടങ്ങുന്ന സര്‍ക്കുലര്‍ ഇറക്കിയത്. പാര്‍ലമെന്റില്‍ ഒരുകൂട്ടം വാക്കുകളും പാര്‍ലമെന്റ് വളപ്പിലെ പ്രതിഷേധവും വിലക്കിയിരുന്നു. ഇതിനു പിന്നാലെ പാര്‍ലമെന്റില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.
വിലക്ക് ലംഘിച്ച് പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം
11:21 AM Jul 18, 2022 | Deepika.com