മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധം: ശ​ബ​രീ​നാ​ഥ​നെ ചോ​ദ്യം ചെ​യ്യും; നോ​ട്ടീ​സ് ന​ൽ​കി

10:13 AM Jul 18, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്തി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ന​ട​ന്ന യൂ​ത്ത്കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ എം​എ​ൽ​എ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന് പോ​ലീ​സ് നോ​ട്ടീ​സ്. ചോ​ദ്യം ചെ​യ്യ​ലി​നാ​യി ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച് ശ​ബ​രി​നാ​ഥ​ന് ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ നോ​ട്ടീ​സ് ന​ല്‍​കി.

പ്ര​തി​ഷേ​ധ​ത്തി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത് ശ​ബ​രീ​നാ​ഥ​നാ​ണെ​ന്ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ധ​ശ്ര​മ​ത്തി​നാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

വി​മാ​ന​ത്തി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ശ​ബ​രീ​നാ​ഥ​ന് യൂ​ത്ത്കോ​ൺ​ഗ്ര​സി​ന്‍റെ ഒ​രു വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ നി​ർ​ദേ​ശി​ക്കു​ന്ന​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തിന് പിന്നാലെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.

ല​ഭി​ച്ച തെ​ളി​വു​ക​ള്‍ ശ​രി​യെ​ന്ന് ക​ണ്ടാ​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ചു​മ​ത്തി​യേ​ക്കും. അ​തേ​സ​മ​യം, വി​മാ​ന​ത്തി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ ന​ട​പ​ടി‌​യെ​ടു​ത്തു. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ജ​യ​രാ​ജ​ന് മൂ​ന്നാ​ഴ്ച​ത്തെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ര​ണ്ടാ​ഴ്ച​ത്തെ വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍റെ പ്ര​തി​ക​ര​ണം.

ക​ണ്ണൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​ക്കി​ടെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ.​പി. ജ​യ​രാ​ജ​ൻ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ള്ളി വീ​ഴ്ത്തു​ക​യും ചെ​യ്തു.