നീ​റ്റ് പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി മ​രി​ച്ച നി​ല​യി​ൽ

09:39 AM Jul 18, 2022 | Deepika.com
കൊ​ല്ലം: നീ​റ്റ് പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ന്ന​ല സ്വ​ദേ​ശി അ​ക്ഷ​യ്(19)​ആ​ണ് മ​രി​ച്ച​ത്. ട്രെ​യി​നി​ൽ നി​ന്നും ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​പ​ക​ട​മു​ണ്ടാ​യി എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

നീ​റ്റ് പ​രീ​ക്ഷ​യ്ക്ക് ശേ​ഷം പു​ന​ലൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ട്രെ​യി​നി​ലാ​ണ് അ​ക്ഷ​യ് മ​ട​ങ്ങി​യ​ത്. കൊ​ട്ടാ​ര​ക്ക​ര​യ്ക്കും ആ​വ​ണീ​ശ്വ​ര​ത്തി​നും ഇ​ട​യി​ലു​ള്ള കു​രി സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​ക്ഷ​യ്ക്ക് ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. ഇ​വി​ടെ കാ​ത്ത് സ​ഹോ​ദ​ര​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ട്രെ​യി​ൻ കു​രി സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യി​ല്ല. വേ​ഗം കു​റ​ഞ്ഞ സ​മ​യ​ത്ത് അ​ക്ഷ​യ് ചാ​ടി​യി​റ​ങ്ങാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​പ​ക​ട​മു​ണ്ടാ​യി എ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ട്രെ​യി​ൻ ക​യ​റി​യെ​ന്ന് പ​റ​ഞ്ഞ് അ​ക്ഷ​യ് വി​ളി​ച്ചി​ട്ടും എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ മ​ക​നെ കാ​ണാ​നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.