നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ല; ഇ​ഡി​യു​ടേ​ത് രാ​ഷ്ട്രീ​യ​നീ​ക്കം: തോ​മ​സ് ഐ​സ​ക്ക്

10:15 AM Jul 18, 2022 | Deepika.com
ആ​ല​പ്പു​ഴ: കി​ഫ്ബി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്(​ഇ​ഡി) നോ​ട്ടീ​സ് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ൻ ​ധ​നമ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. ഇ​ഡി​യു​ടേ​ത് രാ​ഷ്ട്രീ​യ​നീ​ക്ക​മാ​ണ്. അ​തി​നെ രാ​ഷ്ട്രീ​യ​മാ​യി ത​ന്നെ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ അ​സാ​ധ്യ​മെ​ന്ന് ക​രു​തി​യ കാ​ര്യ​ങ്ങ​ളാ​ണ് കി​ഫ്ബി വ​ഴി ചെ​യ്യു​ന്ന​ത്. അ​ത് ബി​ജെ​പി​യെ അ​ലോ​സ​ര​പ്പെ​ടു​ത്തു​ക​യാ​ണ്. ബി​ജെ​പി സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ അ​വ​രു​ടെ രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തി​ന് വേ​ണ്ടി ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

കി​ഫ്ബി​യി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് തോ​മ​സ് ഐ​സ​ക്കി​നെ ചോ​ദ്യം ചെ​യ്യാ​ൻ ഇ‌​ഡി ഒ​രു​ങ്ങു​ന്ന​ത്.