വി​മാ​ന​ത്തി​നു​ള്ളി​ലെ പ്ര​തി​ഷേ​ധം; ഇ.​പി. ജ​യ​രാ​ജ​ന് മൂ​ന്നാ​ഴ്ച യാ​ത്രാ​വി​ല​ക്ക്

10:31 AM Jul 18, 2022 | Deepika.com
കൊ​ച്ചി: വി​മാ​ന​ത്തി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ ന​ട​പ​ടി. ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ജ​യ​രാ​ജ​ന് മൂ​ന്നാ​ഴ്ച​ത്തെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി.

പ്ര​തി​ഷേ​ധി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ര​ണ്ടാ​ഴ്ച​ത്തെ വി​ല​ക്കും ഏ​ർ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ഇ​തു​സം​ബ​ന്ധി​ച്ച് അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍റെ പ്ര​തി​ക​ര​ണം.

ക​ണ്ണൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​ക്കി​ടെ​യാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ.​പി. ജ​യ​രാ​ജ​ൻ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ള്ളി വീ​ഴ്ത്തു​ക​യും ചെ​യ്തു.