കോഴിക്കാട്: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റി. ലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനമുയർത്തിയതിനു പിന്നാലെയാണ് നടപടി.
സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങൾ ഇടപെട്ടാണ് ഹംസയ്ക്കെതിരെ നടപടിയെടുത്തത്. സംസ്ഥാന സെക്രട്ടറി, പ്രവർത്തകസമിതി അംഗം എന്നിവയടക്കം പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളിൽ നിന്നുമാണ് ഹംസയെ നീക്കിയത്.
അതേസമയം കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിനല്ല യോഗത്തില്‍ ആരൊക്കെയാണ് പങ്കെടുത്തത്, എന്തെല്ലാം കാര്യങ്ങളാണ് ചര്‍ച്ചയായത് എന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതാണ് നടപടിയിലേക്ക് നയിച്ചത് എന്നാണ് ലീഗ് കേന്ദ്രങ്ങള്‍ നല്കുന്ന വിശദീകരണം.
കെ.എസ്. ഹംസയെ പാര്‍ട്ടിസ്ഥാനങ്ങളില്‍നിന്നും മാറ്റി ലീഗ്
08:00 AM Jul 18, 2022 | Deepika.com