ബംഗളൂരു: കർണാടകയിൽ സർക്കാരിനെ നയിക്കുന്നത് യഥാർഥ ബിജെപിയല്ലെന്ന് കോണ്ഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ. മുഖ്യമന്ത്രി ബസവരാജ് മറ്റൊരു പാർട്ടിയിൽനിന്നു വന്നയാളാണന്നെന്നും അദ്ദേഹം പറഞ്ഞു.
ഇത് യഥാർഥ ഭാരതീയ ജനതാ പാർട്ടി എംഎൽഎമാരുടെ സർക്കാരല്ല, ഇത് എല്ലാ പാർട്ടി എംഎൽഎമാരുടെയും സർക്കാരാണ്. ഇത് സംസ്ഥാനത്തെ ഒരു കൂട്ടുകക്ഷി സർക്കാരാണ്.
കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും ബിജെപിയിലേക്ക് പോയവർ സർക്കാരിന്റെ 60 ശതമാനത്തിലധികം വരുന്നതിനാൽ ഭരണകക്ഷിക്കുള്ളിൽ നിരവധി പ്രശ്നങ്ങളുണ്ടെന്നും ദീർഘകാലമായി പാർട്ടി വിശ്വസ്തർ തങ്ങളെ മാറ്റിനിർത്തുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. .
ഒരുപാട് ആഭ്യന്തര പ്രശ്നങ്ങളുണ്ടെന്ന് ബിജെപിയിൽ ഭയമുണ്ട്, അതിനാലാണ് അവരുടെ ദേശീയ നേതാക്കൾ തുടർച്ചയായി വന്ന് ചർച്ചകൾ നടത്തുന്നത്. യഥാർഥ ബിജെപി ഈ സർക്കാരിനെ നയിക്കുന്നില്ല, ഇത് ഒരു കൂട്ടു സർക്കാരാണെന്നും ശിവകുമാർ ആവർത്തിച്ചു.
കർണാടക സർക്കാരിനെ നയിക്കുന്നത് യഥാർഥ ബിജെപിയല്ലെന്ന് ശിവകുമാർ
06:19 AM Jul 18, 2022 | Deepika.com