കൊളംബോ: ഇന്ത്യൻ താരം വിരാട് കോഹ്ലിയുടെ മറ്റൊരു നേട്ടംകൂടി തകർത്ത് പാകിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ബാബർ അസം. അന്താരാഷ്ട്ര മത്സരങ്ങളിൽ അതിവേഗത്തിൽ 10,000 റണ്‍സ് നേടുന്ന ഏഷ്യൻ താരം എന്ന റിക്കാർഡാണു ബാബർ സ്വന്തമാക്കിയത്.
10,000 റണ്‍സിലെത്താൻ ബാബറിനു വെറും 228 ഇന്നിംഗ്സുകൾ മാത്രമാണു വേണ്ടിവന്നത്. കോഹ്ലിക്ക് ഈ നേട്ടത്തിലെത്താൻ 232 ഇന്നിംഗ്സുകൾ വേണ്ടിവന്നു. ആഗോളതലത്തിൽ അതിവേഗം 10,000 റണ്‍സ് നേടുന്ന ബാറ്റർമാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണു പാക് താരം.
വെസ്റ്റ്ഇൻഡീസിന്റെ ഇതിഹാസതാരം വിവിയൻ റിച്ചാർഡ്സാണ് ഒന്നാമത് (206 ഇന്നിംഗ്സ്). ഹാഷിം അംല (217), ബ്രയാൻ ലാറ (220), ജോ റൂട്ട് (222) എന്നിവരാണു തുടർന്നുള്ള സ്ഥാനങ്ങളിൽ.
അതിവേഗം പതിനായിരം; വീണ്ടും കോഹ്ലിയെ മറികടന്ന് ബാബർ
02:35 AM Jul 18, 2022 | Deepika.com