ചാ​വി​ക്ക് അ​മേ​രി​ക്ക​യി​ൽ പ്ര​വേ​ശ​ന​വി​ല​ക്ക്

01:14 AM Jul 18, 2022 | Deepika.com
ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ക്ല​ബ്ബ് ബാ​ഴ്സ​ലോ​ണ പ​രി​ശീ​ല​ക​ൻ ചാ​വി ഹെ​ർ​ണാ​ണ്ട​സി​നു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച് അ​മേ​രി​ക്ക. പാ​സ്പോ​ർ​ട്ടി​ലെ പി​ഴ​വി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ൽ പ്രീ ​സീ​സ​ണ്‍ പ​രി​ശീ​ല​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട ബാ​ഴ്സ ടീ​മി​നൊ​പ്പം ചാ​വി​ക്കു പോ​കാ​നാ​യി​ല്ല.

ഖ​ത്ത​ർ ക്ല​ബ്ബ് അ​ൽ സാ​ദി​ൽ ക​ളി​ക്ക​വേ ഇ​റാ​നി​ൽ മൂ​ന്നു ത​വ​ണ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ യു​എ​സ് അ​ധി​കൃ​ത​ർ ചാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണു വി​വ​രം. ഇ​റാ​നു​മാ​യി യു​എ​സ് സ​ർ​ക്കാ​രി​ന് ഔ​ദ്യോ​ഗി​ക ന​യ​ത​ന്ത്ര​ബ​ന്ധ​മി​ല്ല.