ഇഡിയുടെ നോട്ടീസ് കിട്ടിയാലും ഹാജരാകില്ലെന്ന് തോമസ് ഐസക്ക്

11:38 PM Jul 17, 2022 | Deepika.com
ആലപ്പുഴ: കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഇനി നോട്ടീസ് കിട്ടിയാലും ഇഡിക്ക് മുന്നിൽ ഹാജരാകില്ല. ഇതിലും പ്രധാനപ്പെട്ട ചില കാര്യങ്ങൾ തനിക്ക് ചെയ്യാനുണ്ട്. വേണമെങ്കിൽ ഇഡിക്ക് തന്നെ അറസ്റ്റ് ചെയ്യാമെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.

കി​ഫ്ബി​യി​ലെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച ഇ​ഡി ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്നാണ് തോമസ് ഐസക്കിനോട് ആ​വ​ശ്യ​പ്പെ​ട്ടിരിക്കുന്നത്. കി​ഫ്ബി വി​ദേ​ശ​നാ​ണ​യ വി​നി​മ​യ ച​ട്ടം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് അ​ന്വേ​ഷ​ണം.

കി​ഫ്ബി​യു​ടെ ചെ​യ​ര്‍​മാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വൈ​സ് ചെ​യ​ര്‍​മാ​ന്‍ ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന തോ​മ​സ് ഐ​സ​ക്കു​മാ​യി​രു​ന്നു. ഈ ​നി​ല​യി​ലാ​ണ് ഇ​പ്പോ​ള്‍ ഐ​സ​ക്കി​നോ​ട് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.