ഭുവനേശ്വർ: മന്ത്രവാദിയാണെന്ന് ആരോപിച്ച് ആദിവാസി വയോധികയെ കൊലപ്പെടുത്തി. ഒഡീഷയിലെ മയൂര്ബഞ്ചിലാണ് സംഭവം. ജാംദ പോലീസ് സ്റ്റേഷന് പരിധിയിലെ ബദംതോലിയ ഗ്രാമത്തിലെ ഗംഗി ജമുദ(70)യാണ് കൊല്ലപ്പെട്ടത്.
ഗംഗി മന്ത്രവാദം നടത്തുന്നുവെന്ന് സംശയിച്ച് അതേ ഗ്രാമത്തിലെ 60 കാരനായ മദൻ പിംഗുവയാണ് ഇവരെ ക്രൂരമായി മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഗംഗി ജമുദയെ റൈരംഗ്പൂർ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ മദൻ പിംഗുവ, കമലാകാന്ത ദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മന്ത്രവാദിയെന്ന് ആരോപണം; ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി
10:46 PM Jul 17, 2022 | Deepika.com