തുഷാരഗിരിയിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ടു, ഒരാളെ രക്ഷിച്ചു

10:47 PM Jul 17, 2022 | Deepika.com
കോഴിക്കോട്: തുഷാരഗിരിയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷിച്ചു. മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്‍റെ മകൻ അമലി (22)നെയാണ് കാണാതായത്.

പോലീസും അഗ്നിശമനസേനയും കാണാതായ യുവാവിന് വേണ്ടി തെരച്ചിൽ നടത്തുകയാണ്. തുഷാരഗിരിയിലേക്കുള്ള പ്രവേശനം നിരോധിച്ച സമയത്താണ് സഞ്ചാരികൾ ഇവിടെ വെള്ളത്തിൽ ഇറങ്ങിയത്.