കു​ര​ങ്ങു​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞു; നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം

10:47 PM Jul 17, 2022 | Deepika.com
ല​ക്നോ: ബ​ഹു​നി​ല മ​ന്ദി​ര​ത്തി​ല്‍ നി​ന്നും കു​ര​ങ്ങു​ക​ള്‍ വ​ലി​ച്ചെ​റി​ഞ്ഞ നാ​ല് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് ദാ​രു​ണാ​ന്ത്യം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണ് സം​ഭ​വം. ബ​റേ​ലി​യി​ലെ ദു​ങ്ക ഗ്രാ​മ​വാ​സി​യാ​യ നി​ര്‍​ദേ​ശ് ഉ​പാ​ധ്യാ​യ​യു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്.

മൂ​ന്ന് നി​ല വീ​ടി​ന്‍റെ ടെ​റ​സി​ന്‍റെ മു​ക​ളി​ല്‍ നി​ന്നു​മാ​ണ് കു​ര​ങ്ങു​ക​ള്‍ കു​ട്ടി​യെ വ​ലി​ച്ചെ​റി​ഞ്ഞ​ത്. ഭാ​ര്യ​യും കു​ട്ടി​യു​മാ​യി നി​ര്‍​ദേ​ശ് വീ​ടി​ന്‍റെ ടെ​റ​സി​ല്‍ നി​ന്ന​പ്പോ​ഴാ​ണ് ഒ​രു​കൂ​ട്ടം കു​ര​ങ്ങു​ക​ള്‍ ഇ​വി​ടേ​ക്ക് എ​ത്തി​യ​ത്. കു​ര​ങ്ങു​ക​ളെ ഓ​ടി​ച്ചു​വി​ടാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​വ​ര്‍ പോ​യി​ല്ല.

നി​ർ​ദേ​ശും ഭാ​ര്യ​യും കു​ഞ്ഞു​മാ​യി ഓ​ടി ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും കു​ര​ങ്ങു​ക​ള്‍ ഇ​വ​രെ വ​ള​ഞ്ഞു. ഇ​തി​നി​ടെ നി​ര്‍​ദേ​ശി​ന്‍റെ കൈ​യി​ല്‍ നി​ന്നും കു​ഞ്ഞ് താ​ഴെ വീ​ണു. ഞൊ​ടി​യി​ട​യി​ല്‍ കു​ഞ്ഞി​നെ കൈ​ക്ക​ലാ​ക്കി​യ കു​ര​ങ്ങ​ന്മാ​ര്‍ കു​ട്ടി​യെ താ​ഴേ​യ്ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ കു​ഞ്ഞ് മ​രി​ച്ചു.