മാ​ർ​ഗ​ര​റ്റ് ആ​ൽ​വ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഉ​പ​രാഷ്‌ട്രപതി സ്ഥാ​നാ​ർ​ഥി

08:09 PM Jul 17, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യെ ഉ​പ​​രാഷ്‌ട്രപതി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​പ്പി​ക്കാ​ൻ സം​യു​ക്ത പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ഗോ​വ, ഗു​ജ​റാ​ത്ത്, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ളി​ൽ ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന മാ​ർ​ഗ​ര​റ്റ് ആ​ൽ​വ​യു​ടെ പേ​ര് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ത് പ​വാ​റാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ഡ​ൽ​ഹി​ൽ ശ​ര​ത് പ​വാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ 15 ഓ​ളം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. ശി​വ​സേ​ന​യു​ടെ മു​തി​ർ​ന്ന നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്തും യോ​ഗ​ത്തി​നെ​ത്തി.

എ​ന്നാ​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ൽ നി​ന്നും ആ​രും എ​ത്തി​യി​രു​ന്നി​ല്ല. തൃ​ണ​മൂ​ലി​ന്‍റെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും കൂ​ടു​ത​ൽ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ത​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​മെ​ന്നും ശ​ര​ത് പ​വാ​ർ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.