ആലപ്പുഴ: പാണാവള്ളിയിൽ അങ്കണവാടിക്ക് വേലി കെട്ടുന്നതിനെ ചൊല്ലി ബിജെപി-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.
ബിജെപി വാർഡ് അംഗങ്ങളായ ലീന ബാബു, മിഥുൻ ലാൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അങ്കണവാടിക്ക് സമീപം ആഴമേറിയ കുളം ഉള്ളതിനാൽ ഇവിടെ ഇന്ന് ഷീറ്റ് കൊണ്ട് വേലികെട്ടാൻ സേവാഭാരതി തീരുമാനിച്ചിരുന്നു. ഇവർ എത്തുന്നതിന് മുമ്പ് ഡിവൈഎഫ്ഐ പ്രവർത്തകർ പത്തൽ നാട്ടിയതാണ് സംഘർഷത്തിന് കാരണമായത്.
അങ്കണവാടിയുടെ വേലിയെ ചൊല്ലി തർക്കം; ആലപ്പുഴയില്‍ ബിജെപി-ഡിവൈഎഫ്ഐ സംഘര്‍ഷം
06:38 PM Jul 17, 2022 | Deepika.com