തിരുവനന്തപുരം: സംസ്ഥാനത്ത് 243 പുതിയ മദ്യശാലകൾ കൂടി തുറക്കാൻ സർക്കാർ അനുമതി നൽകി. പ്രീമിയം വാക്ക്-ഇന്‍ മദ്യവില്‍പ്പനശാലകളാണ് തുറക്കുന്നത്. ഇതിനായുള്ള ബെവ്കോ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.
പുതിയ മദ്യശാലകൾ തുറക്കുന്നതോടെ സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം ഇരട്ടിയോളമാകും. 175 പുതിയ ഔട്ട്ലെറ്റുകൾക്ക് പുറമേ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയ 68 മദ്യവില്പന ശാലകൾ തുറക്കാനുമാണ് എക്സൈസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഇതാണോ മദ്യവർജനം; സംസ്ഥാനത്ത് 243 മദ്യശാലകൾ കൂടി തുറക്കുന്നു
06:39 PM Jul 17, 2022 | Deepika.com