ഇ​ന്ത്യ​യ്ക്ക് ടോ​സ്; ഇം​ഗ്ല​ണ്ടി​ന് ബാ​റ്റിം​ഗ്

06:39 PM Jul 17, 2022 | Deepika.com
മാ​ഞ്ച​സ്റ്റ​ർ: ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നെ ബാ​റ്റിം​ഗി​ന​യി​ച്ചു. ഇ​ന്ന് ജ​യി​ച്ചാ​ൽ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാ​മെ​ന്നി​രി​ക്കേ ഫൈ​ന​ലി​ന് സ​മാ​ന​മാ​യ പോ​രാ​ട്ട​മാ​ണ് മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ക്കു​ന്ന​ത്.

പ​രി​ക്ക് മൂ​ലം ജ​സ്പ്രീ​ത് ബും​റ പു​റ​ത്താ​യ​ത് ഇ​ന്ത്യ​യ്ക്ക് തി​രി​ച്ച​ടി​യാ​ണ്. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ത്തി​ൽ നി​ന്ന് എ​ട്ട് വി​ക്ക​റ്റു​ക​ൾ ബും​റ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ബും​റ​യ്ക്ക് പ​ക​രം മു​ഹ​മ്മ​ദ് സി​റാ​ജ് അ​ന്തി​മ ഇ​ല​വ​നി​ൽ സ്ഥാ​നം പി​ടി​ച്ചു.

മാ​റ്റ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ബാ​റ്റ്സ്മാ​ൻ​മാ​ർ ഫോം ​ക​ണ്ടെ​ത്താ​ൻ വി​ഷ​മി​ക്കു​ന്ന​താ​ണ് ഇം​ഗ്ല​ണ്ടി​ന് തി​രി​ച്ച​ടി​യാ​കു​ന്ന​ത്.