"ഏ​ഷ്യ ക​പ്പ് വേ​ദി ശ്രീ​ല​ങ്ക​യ്ക്ക് ന​ഷ്ട​മാ​യേ​ക്കും'

06:39 PM Jul 17, 2022 | Deepika.com
കൊ​ളം​ബോ: ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന് വേ​ദി​യാ​കാ​നു​ള്ള അ​വ​സ​രം ശ്രീ​ല​ങ്ക​യ്ക്ക് ന​ഷ്ട​മാ​യേ​ക്കു​മെ​ന്ന് ശ്രീല​ങ്ക ക്രി​ക്ക​റ്റ് സെ​ക്ര​ട്ട​റി മോ​ഹ​ൻ ഡി​സി​ൽ​വ. ടൂ​ർ​ണ​മെ​ന്‍റ് യു​എ​ഈ​യി​ൽ ന​ട​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷം ക​ലു​ഷി​ത​മാ​യി തു​ട​രു​ന്ന ല​ങ്ക​യി​ൽ ടൂ​ർ​ണ​മെ​ന്‍റ സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കു​മോ​യെ​ന്ന് ക്രി​ക്ക​റ്റ് ലോ​കം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​സി​ൽ​വ​യു​ടെ ഈ ​പ്ര​സ്താ​വ​ന.

ആ​റ് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഏ​ഷ്യ ക​പ്പ് ഓ​ഗ​സ്റ്റ് 26 മു​ത​ൽ സെ​പ്റ്റം​ബ​ർ 11 വ​രെ​യു​ള്ള തി​യ​തി​ക​ളി​ൽ ന​ട​ത്താ​നാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. മ​ത്സ​ര​വേ​ദി​ക​ളി​ൽ മാ​റ്റ​മു​ള്ള​താ​യി ഐ​സി​സി ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ല.

യു​എ​ഈ, സിം​ഗ​പ്പു​ർ, ഹോ​ങ് കോ​ങ്, കു​വൈ​റ്റ് എ​ന്നീ അ​സോ​സി​യേ​റ്റ് രാ​ജ്യ​ങ്ങ​ൾ മ​ത്സ​രി​ക്കു​ന്ന യോ​ഗ്യ​താ ടൂ​ർ​ണ​മെ​ന്‍റി​ൽ വി​ജ​യി​ക്കു​ന്ന ടീം ​ഇ​ന്ത്യ, പാ​ക്കി​സ്ഥാ​ൻ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ എ​ന്നി​വ​രോ​ടൊ​പ്പം ഏ​ഷ്യ ക​പ്പി​ൽ പ​ങ്കെ​ടു​ക്കും.