മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി​ല്ല: കു​ഞ്ഞി​ല​യു​ടെ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന് അ​ക്കാ​ദ​മി

06:39 PM Jul 17, 2022 | Deepika.com
കോ​ഴി​ക്കോ​ട്: അ​ന്താ​രാ​ഷ്ട്ര വ​നി​താ ച​ല​ച്ചി​ത്ര മേ​ള​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി സം​വി​ധാ​യി​ക കു​ഞ്ഞി​ല മാ​സി​ലാ​മ​ണി​യു​ടെ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കി​ല്ലെ​ന്ന് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി. കു​ഞ്ഞി​ല​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ത​യാ​റാ​ണെ​ന്നും അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി സി.​അ​ജോ​യി പ​റ​ഞ്ഞു.

റി​ലീ​സ് ചെ​യ്ത സി​നി​മ​ക​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നി​ല്ല. പു​തി​യ സി​നി​മ​ക​ളാ​ണ് മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് "അ​സം​ഘ​ടി​ത​ർ' എ​ന്ന കു​ഞ്ഞി​ല​യു​ടെ സി​നി​മ ഒ​ഴി​വാ​ക്കി​യ​ത്. ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു.

വി​ധു വി​ൻ​സെ​ന്‍റി​ന്‍റെ പ്ര​തി​ഷേ​ധ​ത്തെ​യും മാ​നി​ക്കു​ന്നു. കു​ഞ്ഞി​ല​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ത​യ്യാ​റാ​ണെ​ന്നും സി.​അ​ജോ​യി പ​റ​ഞ്ഞു.