കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി സംവിധായിക കുഞ്ഞില മാസിലാമണിയുടെ സിനിമ പ്രദർശിപ്പിക്കില്ലെന്ന് ചലച്ചിത്ര അക്കാദമി. കുഞ്ഞിലയുമായി ചർച്ച നടത്താൻ തയാറാണെന്നും അക്കാദമി സെക്രട്ടറി സി.അജോയി പറഞ്ഞു.
റിലീസ് ചെയ്ത സിനിമകൾ മേളയിൽ പ്രദർശിപ്പിക്കുന്നില്ല. പുതിയ സിനിമകളാണ് മലയാളം വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. അതിന്റെ ഭാഗമായാണ് "അസംഘടിതർ' എന്ന കുഞ്ഞിലയുടെ സിനിമ ഒഴിവാക്കിയത്. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.
വിധു വിൻസെന്റിന്റെ പ്രതിഷേധത്തെയും മാനിക്കുന്നു. കുഞ്ഞിലയുമായി ചർച്ച നടത്താൻ തയ്യാറാണെന്നും സി.അജോയി പറഞ്ഞു.
മാനദണ്ഡങ്ങളിൽ മാറ്റം വരുത്തില്ല: കുഞ്ഞിലയുടെ സിനിമ പ്രദർശിപ്പിക്കില്ലെന്ന് അക്കാദമി
02:55 PM Jul 17, 2022 | Deepika.com