തൈ​രി​നും മോ​രി​നും വി​ല കൂ​ടും; തി​ങ്ക​ളാ​ഴ്ച മു​ത​ൽ പു​തു​ക്കി​യ വി​ല

06:40 PM Jul 17, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മി​ല്‍​മ​യു​ടെ പാ​ൽ ഉ​ല്‍​പ്പ​ന്ന​ങ്ങ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ വി​ല കൂ​ടു​മെ​ന്ന് ചെ​യ​ര്‍​മാ​ന്‍ കെ.​എ​സ് മ​ണി. മോ​ര്, തൈ​ര്, ലെ​സി എ​ന്നീ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്ക് അ​ഞ്ചു​ശ​ത​മാ​നം വ​ര്‍​ധ​ന ഉ​ണ്ടാ​കും. കൃ​ത്യ​മാ​യ വി​ല തി​ങ്ക​ളാ​ഴ്ച അ​റി​യാം.

തി​ങ്ക​ൾ മു​ത​ല്‍ പു​തു​ക്കി​യ വി​ല നി​ല​വി​ല്‍ വ​രും. വി​ല നി​ശ്ച​യി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും കെ.​എ​സ് മ​ണി അ​റി​യി​ച്ചു.

പാ​യ്ക്ക് ചെ​യ്ത് ലേ​ബ​ല്‍ ഒ​ട്ടി​ച്ച ബ്രാ​ന്‍​ഡ​ഡ് അ​ല്ലാ​ത്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളെ ജി​എ​സ്ടി പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​ണ് മി​ൽ​മ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ​ക്കും വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. പാ​ലു​ല്‍​പ്പ​ന്ന​ങ്ങ​ള്‍​ക്ക് പു​റ​മേ അ​രി, ഗോ​ത​മ്പ് പൊ​ടി, അ​രി​പ്പൊ​ടി എ​ന്നി​വ​യു​ടെ വി​ല ഉ​യ​രു​മെ​ന്നും വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു.