സി​വി​ക് ച​ന്ദ്ര​ന് എ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് കേ​സ്

12:50 PM Jul 17, 2022 | Deepika.com
കോ​ഴി​ക്കോ​ട്: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സി​വി​ക് ച​ന്ദ്ര​ന് എ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് കേ​സ്. യു​വ എ​ഴു​ത്തു​കാ​രി കൊ​യി​ലാ​ണ്ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

ഏ​പ്രി​ൽ മാ​സ​ത്തി​ലാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ സം​ഭ​വം ന​ട​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സി​വി​ക് ത​ന്നെ നി​ര​ന്ത​രം ഫോ​ൺ വ​ഴി ശ​ല്യം ചെ​യ്തി​രു​ന്ന​താ​യും യു​വ​തി​യു​ടെ പ​രാ​തി​യി​ലു​ണ്ട്. പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മം ത​ട​യു​ന്ന വ​കു​പ്പ് പ്ര​കാ​ര​വും കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്.