"സിന്ധൂര' കിരീടം; പി.വി സി​ന്ധു​ സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ചാമ്പ്യൻ

02:55 PM Jul 17, 2022 | Deepika.com
സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൻ വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വി​ന് കി​രീ​ടം. ഫൈ​ന​ലി​ൽ ചൈ​നീ​സ് താ​രം വാ​ങ് സി ​യി​യെ പൊ​രു​ത്തോ​ൽ​പ്പി​ച്ചാ​ണ് സി​ന്ധു കി​രീ​ടം ചൂ​ടി​യ​ത്. സ്കോ​ർ: 21-9, 11-21, 21-15 .

ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു ഇ​ന്ത്യ​ൻ താ​ര​ത്തി​ന്‍റെ വി​ജ​യം. ആ​ദ്യ ഗെ​യിം അ​നാ​യാ​സം സ്വ​ന്ത​മാ​ക്കി​യ സി​ന്ധു​വി​നെ ര​ണ്ടാം ഗെ​യി​മി​ൽ ചെ​നീ​സ് താ​രം ഞെ​ട്ടി​ച്ചു. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം ഗെ​യി​മി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ തി​രി​ച്ച​ടി​ച്ച സി​ന്ധു കി​രീ​ടം സ്വ​ന്ത​മാ​ക്കി.

സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ജ​യ​ത്തോ​ടെ സീ​സ​ണി​ൽ സി​ന്ധു​വി​ന്‍റെ കി​രീ​ട​നേ​ട്ടം മൂ​ന്നാ​യി.