ത​മീം ഇ​ക്ബാ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു

11:07 AM Jul 17, 2022 | Deepika.com
ഗ​യാ​ന: ബം​ഗ്ലാ​ദേ​ശ് ഓ​പ്പ​ണ​ർ ത​മീം ഇ​ക്ബാ​ൽ രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ര​മി​ച്ചു. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്ക് ശേ​ഷം ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ത​മീം വി​ര​മി​ക്ക​ൽ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്.

ബം​ഗ്ല ഭാ​ഷ​യി​ൽ എ​ഴു​തി​യ ര​ണ്ടു​വ​രി കു​റി​പ്പി​ൽ ഇ​നി മു​ത​ൽ ത​ന്നെ ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വി​ര​മി​ച്ച താ​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ത​മീം പ​റ​ഞ്ഞു. ഏ​വ​ർ​ക്കും ന​ന്ദി അ​ർ​പ്പി​ക്കു​ന്ന​താ​യും അ​ദേ​ഹം കു​റി​ച്ചു.

ബം​ഗ്ലാ​ദേ​ശി​നാ​യി 78 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 1758 റ​ണ്‍​സ് നേ​ടി​യ താ​രം ഒ​രു സെ​ഞ്ചു​റി​യും ഏ​ഴ് അ​ർ​ധ​സെ​ഞ്ചു​റി​യും നേ​ടി​യി​ട്ടു​ണ്ട്.രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളി​ൽ സെ​ഞ്ചു​റി നേ​ടി​യി​ട്ടു​ള്ള ഏ​ക ബം​ഗ്ല താ​ര​മാ​ണ് ത​മീം.

2020-ൽ ​മി​ർ​പു​റി​ൽ ന​ട​ന്ന ബം​ഗ്ല-​സിം​ബാ​ബ് ​വെ മ​ത്സ​ര​ത്തി​ലാ​ണ് ത​മീം അ​വ​സാ​ന​മാ​യി രാ​ജ്യാ​ന്ത​ര ട്വ​ന്‍റി-20 കു​പ്പാ​യം അ​ണി​ഞ്ഞ​ത്. 2021-ലെ ​ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ നി​ന്ന് ത​മീം വി​ട്ടു​നി​ന്നി​രു​ന്നു.