പാലക്കാട്: മലന്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകളും തുറന്നു. വൈകിട്ട് മൂന്നിനാണ് ആദ്യ ഷട്ടർ തുറന്നത്. പത്ത് മിനിറ്റിനുള്ളിൽ അണക്കെട്ടിന്റെ നാല് ഷട്ടറുകളും 30 സെന്റിമീറ്റർ വീതം ഉയർത്തി.
കൽപാത്തി,ഭാരതപ്പുഴ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
115.6 മീറ്റർ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 111.03 മീറ്റർ വെള്ളമുണ്ട്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാലാണ് ജലനിരപ്പ് പരമാവധി അളവിലെത്താൻ കാത്തുനിൽക്കാതെ അണക്കെട്ട് തുറന്നത്.
ഈ മഴക്കാലത്ത് കേരളത്തിൽ ഷട്ടറുകൾ ഉയർത്തുന്ന ആദ്യ അണക്കെട്ടാണ് മലന്പുഴ. അണക്കെട്ട് തുറക്കുന്നത് കാണാൻ നിരവധി ആളുകൾ പരിസരപ്രദേശങ്ങളിൽ എത്തിയിരുന്നു.
മലന്പുഴ അണക്കെട്ട് തുറന്നു
04:33 PM Jul 16, 2022 | Deepika.com