"വിധവയെന്ന് പറഞ്ഞത് നാടൻ പ്രയോഗം': മണിയെ ന്യായീകരിച്ച് സാംസ്കാരിക മന്ത്രി

04:43 PM Jul 16, 2022 | Deepika.com
കോട്ടയം: കെ.കെ. രമയ്ക്കും ആനി രാജയ്ക്കുമെതിരായ മുൻ മന്ത്രി എം.എം. മണിയുടെ വിവാദ പരാമർശത്തെ ന്യായീകരിച്ച് സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ. മണി സഭ്യമല്ലാത്ത ഒന്നും പറഞ്ഞിട്ടില്ല. വിധവയെന്ന് പറഞ്ഞത് നാടൻ പ്രയോഗമെന്ന നിലയിലാണെന്നും വാസവൻ മാധ്യമങ്ങളോട് പറഞ്ഞു.

മ​ണി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ആ​നി രാ​ജയും രംഗത്തെത്തി. മ​ണി​യു​ടെ പ്ര​സ്താ​വ​ന അ​ങ്ങ​യ​റ്റം സ്ത്രീ​വി​രു​ദ്ധ​വും അ​പ​ല​പ​നീ​യ​വു​മാ​ണ്. അ​വ​ഹേ​ള​നം ശ​രി​യോ എ​ന്ന് മ​ണി​യെ ഉ​ള്‍​ക്കൊ​ള്ളു​ന്ന രാ​ഷ്ട്രീ​യ പ്രസ്ഥാനം ആ​ലോ​ചി​ക്ക​ണ​മെ​ന്ന് ആ​നി രാ​ജ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ല്‍ നി​ന്ന് സ്ത്രീ​പ​ക്ഷ ബാ​ല​പാ​ഠ​ങ്ങ​ള്‍ പ​ഠി​ച്ചു​കൊ​ണ്ടാ​ണ് ഡ​ല്‍​ഹി​ലേ​ക്ക് വ​ന്ന​ത്. ദേ​ശീ​യ മ​ഹി​ളാ ഫെ​ഡ​റേ​ഷ​ന്‍റെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ല്‍ സ്ത്രീ​പ​ക്ഷ രാ​ഷ്ട്രീ​യം ഉ​യ​ര്‍​ത്തി​പി​ടി​ക്കു​ക​യാ​ണ് തന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം. ഡ​ല്‍​ഹി​യി​ലാ​യാ​ലും വി​ദേ​ശ​ത്ത് നി​ന്നാ​യാ​ലും അ​ത് ചെ​യ്യു​മെ​ന്നും ആ​നി രാ​ജ പ​റ​ഞ്ഞു.

ആ​ര്‍​എ​സ്എസി​ന്‍റെ​യും ബി​ജെ​പി​യു​ടെ​യും പോ​ലീ​സി​നെ ഭ​യ​ക്കാ​തെ​യാ​ണ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. അ​തു​കൊ​ണ്ടു ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന് ക​രു​തേ​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ആ​നി രാ​ജ കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ അ​ല്ല​ല്ലോ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഡ​ല്‍​ഹി​യി​ലാ​ണ​ല്ലോ അ​വ​ര്‍ ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു മ​ണി​യു​ടെ വിവാദ പ​രാ​മ​ര്‍​ശം.