ഗുജറാത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്

02:44 PM Jul 16, 2022 | Deepika.com
അഹമ്മദാബാദ്: ഗുജറാത്തിൽ അതിശക്തമായ മഴ മുന്നറിയിപ്പ്. സൗരാഷ്ട്ര തീരത്ത് ന്യൂനമർദം രൂപപ്പെട്ടു. 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. ഗുജറാത്തിനെ കൂടാതെ മഹാരാഷ്ട്ര, കർണാടക തീരത്തും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.