പാലക്കാട്: മലന്പുഴ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ ഇന്ന് വൈകിട്ട് മൂന്നിന് തുറന്നുവിടുമെന്ന് ജലസേചനവകുപ്പ് അറിയിച്ചു. ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
111.03 മീറ്ററാണ് ഡാമിലെ നിലവിലുള്ള ജലനിരപ്പ്.കഴിഞ്ഞ രണ്ട് ദിവസമായി മലബാർ മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കുന്നത്.
മലന്പുഴ അണക്കെട്ട് തുറക്കും
02:36 PM Jul 16, 2022 | Deepika.com