സിംഗപ്പുർ: സിംഗപ്പുർ ഓപ്പണ്‍ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലിൽ കടന്നു. സെമിഫൈനൽ മത്സരത്തിൽ ജാപ്പനീസ് താരം സയേന കവാകാമിയെ 21-15, 21-7 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്.
ലോക റാംഗിങ്കിൽ 38-ാം സ്ഥാനത്തുള്ള കവാകാമിയെ ആദ്യ ഗെയിമിൽ ഇന്ത്യൻ താരം 15 പോയിന്റിൽ ഒതുക്കി. രണ്ടാം ഗെയിമിൽ എതിരാളിയെ വെറും ഏഴ് പോയിന്റിൽ തളച്ച സിന്ധു 32 മിനിറ്റുകൊണ്ട് മത്സരം പൂർത്തിയാക്കി.
സൈന നെഹ്വാളും മലയാളി താരം എച്ച്.എസ്. പ്രണോയിയും ക്വാർട്ടർ ഫൈനലിൽ പുറത്തായതോടെ സിംഗപ്പുർ ഓപ്പണ്‍ സിംഗിൽസ് മത്സരങ്ങളിലെ ഇന്ത്യയുടെ ഏക മെഡൽ പ്രതീക്ഷയാണ് സിന്ധു.
സിംഗപ്പുർ ഓപ്പണ്‍: സിന്ധു ഫൈനലിൽ
01:33 PM Jul 16, 2022 | Deepika.com