വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ വ​ന്‍ ക​ഞ്ചാ​വു​വേ​ട്ട

12:23 PM Jul 16, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം:​വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ വ​ന്‍ ക​ഞ്ചാ​വു​വേ​ട്ട. 210 കി​ലോ ക​ഞ്ചാ​വാ​ണ് മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടാ​ന്‍ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക പോ​ലീ​സ് സേ​നാ വി​ഭാ​ഗ​മാ​യ ഡാ​ന്‍​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്.

വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു പി​ന്നി​ലെ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. സ്‌​കൂ​ളു​ക​ളി​ലും കോ​ളേ​ജു​ക​ളി​ലും വി​ല്‍​പ്പ​ന ന​ട​ത്താ​നാ​യി സൂ​ക്ഷി​ച്ച ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി​യാ​യ കി​ഷോ​റാ​ണ് കെ​ട്ടി​ടം വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്ന​ത്. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ള്‍​ക്ക് ക​ഞ്ചാ​വ് എ​ത്തി​ച്ച് ന​ല്‍​കി​യ മ​റ്റു​ള്ള​വ​ര്‍​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.