തൃ​ശൂ​ര്‍ മേ​യ​റെ ത​ട​ഞ്ഞ സം​ഭ​വം;​കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍​പ്ര​കാ​രം കേ​സ്

12:07 PM Jul 16, 2022 | Deepika.com
തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലെ പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ള്‍​ പ്ര​കാ​രം കേ​സെ​ടു​ത്തു. തൃ​ശൂ​ര്‍ മേ​യ​റു​ടെ കാ​ര്‍ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ര്‍​പ്പ​റേ​ഷ​നി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ജ​ന്‍ പ​ല്ല​ന്‍, ജോ​ണ്‍ ഡാ​നി​യ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്.

മാ​സ്റ്റ​ര്‍ പ്ലാ​ന്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ വി​ളി​ച്ച പ്ര​ത്യേ​ക കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പ്ര​തി​പ​ക്ഷം വോ​ട്ടെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ മേ​യ​ര്‍ എം.​കെ.​വ​ര്‍​ഗീ​സ് കൗ​ണ്‍​സി​ല്‍ യോ​ഗം പി​രി​ച്ചു​വി​ട്ട് പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഒ​രു മാ​സ്റ്റ​ര്‍ പ്ലാ​ന്‍ നി​ല​വി​ലി​രി​ക്കെ അ​തു റ​ദ്ദാ​ക്കാ​ന്‍ അ​ധി​കാ​ര​മി​ല്ലെ​ന്ന വാ​ദ​മു​യ​ര്‍​ത്തി​യാ​യി​രു​ന്നു ന​ട​പ​ടി.

ഹാ​ള്‍ വി​ട്ടി​റ​ങ്ങി​യ മേ​യ​ര്‍ ഔ​ദ്യോ​ഗി​ക കാ​റി​ല്‍ ക​യ​റി പോ​കാ​ന്‍ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് പ്ര​തി​പ​ക്ഷം ത​ട​ഞ്ഞ​ത്. പി​ന്നീ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ജീ​പ്പി​ല്‍ ക​യ​റി​യാ​ണ് മേ​യ​ര്‍ സ്ഥ​ലം വി​ട്ട​ത്.