ലോ​ക അ​ത്‌ലറ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ്: ശ്രീ​ശ​ങ്ക​ർ ഫൈ​ന​ലി​ൽ

10:50 AM Jul 16, 2022 | Deepika.com
യൂ​ജി​ൻ: ലോ​ക അ​ത്‌ലറ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് പു​രു​ഷ വി​ഭാ​ഗം ലോം​ഗ് ജം​പി​ൽ മ​ല​യാ​ളി താ​രം എം.​ശ്രീ​ശ​ങ്ക​ർ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി. യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ എ​ട്ട് മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി ഏ​ഴാ​മ​നാ​യാ​ണ് ശ്രീ​ശ​ങ്ക​ർ ഫൈ​ന​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കി​യ​ത്.

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ജെ​സ്വി​ൻ ആ​ൽ​ഡ്രി​ൻ, മു​ഹ​മ്മ​ദ് അ​ന​സ് യാ​ഹി​യ എ​ന്നി​വ​ർ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ പു​റ​ത്താ​യി. ജെ​സ്വി​ൻ 7.79 മീ​റ്റ​റും യാ​ഹി​യ 7.73 മീ​റ്റ​റും ദൂ​രം ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഫൈ​ന​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കു​ന്ന ആ​ദ്യ പ​ന്ത്ര​ണ്ട് സ്ഥാ​ന​ങ്ങ​ൾ​ക്ക് പു​റ​ത്താ​ണ് മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ലോം​ഗ് ജം​പി​ലെ ദേ​ശീ​യ റെ​ക്കോ​ർ​ഡ് ഉ​ട​മ​യാ​യ ശ്രീ​ശ​ങ്ക​ർ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഗ്രീ​സി​ന്‍റെ ഒ​ളിം​പി​ക് ചാ​ന്പ്യ​നാ​യ മി​ൽ​തി​യാ​ഡി​സ് ടെ​നോ​ഗ്ലു അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ളെ നേ​രി​ടും.