എ​ൻ​ഐ​ടി​യി​ൽ രാ​ജ്യാ​ന്ത​ര സെ​മി​നാ​ർ സ​മാ​പി​ച്ചു

12:57 AM Jan 22, 2017 | Deepika.com
കോ​ഴി​ക്കോ​ട്: നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (എ​ൻ​ഐ​ടി) യി​ൽ ര​ണ്ട് ദി​വ​സ​മാ​യി ന​ട​ന്ന രാ​ജ്യാ​ന്ത​ര സെ​മി​നാ​ർ ന്ധ​ത​നി​മ- 2017’ ഇ​ന്ന​ലെ സ​മാ​പി​ച്ചു. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ ആ​ർ​ക്കി​ടെ​ക്ച്ച​ർ വി​ഭാ​ഗം ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ർ​ക്കി​ടെ​ക്റ്റ്സ് (ഐ​ഐ​എ) കോ​ഴി​ക്കോ​ട് ചാ​പ്റ്റ​റി​ന്‍റെ​യും പൂ​നെ എ​ക്സി​സ്റ്റെ​ൻ​ഷ്യ​ൽ നോ​ള​ജ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഡി​സൈ​ൻ അ​ധ്യ​യ​ന​ത്തി​ലെ വെ​ല്ലു​വി​ളി​ക​ളും വാ​സ്തു​വി​ദ്യ​യി​ലെ സൗ​ന്ദ​ര്യ​ശാ​സ്ത്ര​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.
ക​ല​യി​ലും കെ​ട്ടി​ട​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ്പ​ന​യി​ലു​മു​ൾ​പ്പ​ടെ സാ​ഹ​ച​ര്യ​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​തെ അ​നു​ക​ര​ണം പി​ൻ​തു​ട​രു​ന്ന അ​വ​സ്ഥ സെ​മി​നാ​റി​ൽ ച​ർ​ച്ച​യാ​യി. അ​നു​ക​ര​ണ​ത്തി​ലൂ​ടെ പ​ല മ​നു​ഷ്യ നി​ർ​മ്മി​തി​ക​ളു​ടെ​യും യ​ഥാ​ർ​ത്ഥ സൗ​ന്ദ​ര്യ​മാ​ണ് ന​ഷ്ട​പ്പെ​ടു​ന്ന​തെ​ന്നും സെ​മി​നാ​ർ ചൂ​ണ്ടി​കാ​ട്ടി.
പ​ല നി​ർ​മ്മി​തി​ക​ളു​ടെ​യും ത​ന​താ​യു​ള്ള സൗ​ന്ദ​ര്യ​ബോ​ധം പു​ന​ർ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ളും സെ​മി​നാ​റി​ൽ ച​ർ​ച്ച ചെ​യ്തു. സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി വാ​സ്തു​ക​ല​യി​ലെ രൂ​പ​ക​ൽ​പ്പ​ന​യും സൗ​ന്ദ​ര്യ​ബോ​ധ​വു​മ​ട​ക്കം ഒ​ൻ​പ​തോ​ളം വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ എ​ഴു​പ​തോ​ളം പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ ക്ലോ​ഡ് അ​ൽ​വാ​രി​സ്, ക​ലാ​ര​ക്ഷ ട്ര​സ്റ്റി​ന്‍റെ സ​ഹ സ്ഥാ​പ​ക​യാ​യ ജൂ​ഡി ഫ്രേ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലെ ആ​ർ​ക്കി​ടെ​ക്ച്ച​ർ വി​ഭാ​ഗം മേ​ധാ​വി ഡോ.​ന​സീ​ർ എം​എ, അ​സോ​സി​യേ​റ്റ് പ്രൊ​ഫ. പി.​പി. അ​നി​ൽ​കു​മാ​ർ, പൂ​നെ എ​ക്സി​സ്റ്റെ​ൻ​ഷ്യ​ൽ നോ​ള​ജ് ഫൗ​ണ്ടേ​ഷ​ൻ സ​ഹ​സ്ഥാ​പ​ക​ൻ കെ.​ബി. ജി​ന​ൻ, ഐ​ഐ​എ കോ​ഴി​ക്കോ​ട് സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ ആ​ർ​ക്കി​ടെ​ക്റ്റ് ബ്രി​ജേ​ഷ് ഷൈ​ജ​ൽ, സെ​ക്ര​ട്ട​റി ആ​ർ​ക്കി​ടെ​ക്റ്റ് നൗ​ഫ​ൽ സി ​ഹാ​ഷിം, വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ​ക്കി​ടെ​ക്റ്റ് പി.​പി. വി​വേ​ക്, ആ​ർ​ക്കി​ടെ​ക്റ്റ് വി​നോ​ദ് സി​റി​യ​ക്, ആ​ർ​ക്കി​ടെ​ക്റ്റ് പ്ര​ശാ​ന്ത് കെ ​തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. രാ​ജ്യ​ത്തി​ന​ക​ത്തു നി​ന്നും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി ആ​ർ​ക്കി​ടെ​ക്റ്റു​ക​ളും ക​ലാ​കാ​ര​ൻ​മാ​രു​മ​ട​ക്കം ഇ​രു​ന്നൂ​റോ​ളം ആ​ളു​ക​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.