ലണ്ടൻ: 2022 യൂറോ വനിതാ ഫുട്ബോളിൽ ഗ്രൂപ്പ് എയിൽ നിന്ന് ഇംഗ്ലണ്ടും ഓസ്ട്രിയയും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. വടക്കൻ അയർലൻഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് ഇംഗ്ലണ്ട് ക്വാർട്ടർ ഉറപ്പിച്ചത്. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളും ഇംഗ്ലണ്ട് ജയിച്ചു. മൂന്നു മത്സരങ്ങളും തോറ്റ അയർലൻഡ് പുറത്തായി.
നോർവെയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ഓസ്ട്രിയ മുന്നേറിയത്. ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായാണ് ഓസ്ട്രിയ ക്വാർട്ടറിൽ കടന്നത്. ഇതോടെ ടൂർണമെന്റിൽ നിന്നു നോർവെ പുറത്തായി. ജൂലൈ 21 നു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഓസ്ട്രിയ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച ജർമനിയെ നേരിടും.
യൂറോ: ഇംഗ്ലണ്ടും ഓസ്ട്രിയയും ക്വാർട്ടറിൽ; അയർലൻഡും നോർവെയും പുറത്ത്
10:51 AM Jul 16, 2022 | Deepika.com