ഭ​ക്ഷ്യ​പ്ര​തി​സ​ന്ധി: ആ​ഫ്രി​ക്ക​യ്ക്ക് അ​മേ​രി​ക്ക​യു​ടെ കൈ​ത്താ​ങ്ങ്; 592 മി​ല്യ​ൺ ഡോ​ള​ർ ധ​ന​സ​ഹാ​യം

06:26 AM Jul 16, 2022 | Deepika.com
വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​ഫ്രി​ക്ക​യ്ക്ക് മാ​നു​ഷി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് അ​മേ​രി​ക്ക. ആ​ഗോ​ള ഭ​ക്ഷ്യ​പ്ര​തി​സ​ന്ധി​യും, പ്രാ​ദേ​ശി​ക സം​ഘ​ർ​ഷ​വും രൂ​ക്ഷ​മാ​യ ഉ​ഗാ​ണ്ട​ൻ ജ​ന​ത​യു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​ണ് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്.

യു‌​എ​സ് ഏ​ജ​ൻ​സി ഫോ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡെ​വ​ല​പ്‌​മെ​ന്‍റ്, യു‌​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് എ​ന്നി​വ വ​ഴി​യാ​ണ് സ​ഹാ​യം ന​ൽ​കു​ന്ന​ത്. യു​എ​ൻ വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം വ​ഴി​യു​ള്ള ധ​ന​സ​ഹാ​യം ബീ​ൻ​സ്, ചോ​ളം ധാ​ന്യം, സ​സ്യ എ​ണ്ണ തു​ട​ങ്ങി ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ളു​ടെ പ്ര​തി​മാ​സ കി​റ്റാ​യി അ​ഭ​യാ​ർ​ഥി​ക​ളി​ൽ എ​ത്തി​ച്ചേ​രും.

1.5 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം അ​ഭ​യാ​ർ​ഥി​ക​ളു​മാ​യി ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ഭ​യാ​ർ​ഥി കേ​ന്ദ്ര​മാ​ണ് ഉ​ഗാ​ണ്ട.