ഡി​നി​പ്രോ​യി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണം; മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു

06:25 AM Jul 16, 2022 | Deepika.com
കീ​വ്: യു​ക്രെ​യ്നി​ലെ ഡി​നി​പ്രോ ന​ഗ​ര​ത്തി​ൽ റ​ഷ്യ​ൻ സൈ​ന്യം ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും റീ​ജി​യ​ണ​ൽ ഗ​വ​ർ​ണ​ർ വാ​ല​ന്‍റൈ​ൻ റെ​സ്നി​ചെ​ങ്കോ അ​റി​യി​ച്ചു.

ഡി​നി​പ്രോ​യി​ലെ ഒ​രു വ്യാ​വ​സാ​യി​ക പ്ലാ​ന്‍റി​ലും സ​മീ​പ​ത്തെ തെ​രു​വി​ലു​മാ​ണ് മി​സൈ​ലു​ക​ൾ പ​തി​ച്ച​ത്. നാ​ശ​ത്തി​ന്‍റെ വ്യാ​പ്തി ഞ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യാ​ണെ​ന്നും റീ​ജി​യ​ണ​ൽ ഗ​വ​ർ​ണ​ർ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ അ​റി​യി​ച്ചു.