തിരുവനന്തപുരം: കണ്ണൂർ ആറളം ഫാമിൽ താമസിക്കുന്ന പി.എ. ദാമുഎന്ന ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതായുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
വനമേഖലയോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്ത് താമസിക്കുന്ന ആദിവാസി ജനങ്ങളുടെ സുരക്ഷയ്ക്കായി എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വന്യജീവികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും നൽകിവരുന്ന ധനസഹായം സംബന്ധിച്ചും 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുവാൻ ആറളം വൈൽഡ് ലൈഫ് വാർഡ്, കണ്ണൂർ ഐറ്റിഡിപി പ്രോജക്ട് ഓഫീസർ എന്നിവർക്ക് നിർദേശം നൽകി.
ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: കമ്മീഷൻ കേസെടുത്തു
03:16 AM Jul 16, 2022 | Deepika.com