മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ വൻ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര മാർക്കറ്റിൽ 362 കോടി രൂപ വിലവരുന്ന ഹെറോയിനാണ് മുംബൈ പോലീസ് പിടികൂടിയത്. നവി മുംബൈയിലെ പന്‍വേലിയിലാണ് കണ്ടെയിനറില് നിന്ന് മയക്കുമരുന്ന് പിടികൂടിയത്.
168 പാക്കറ്റുകളിലായാണ് ഹെറോയിന്‍ ഒളിപ്പിച്ചിരുന്നത്. പഞ്ചാബ് പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന് നടത്തിയത്. വിശദമായ അന്വേഷണം നടത്താന്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തെയും രൂപീകരിച്ചു.
മുംബൈയില്‍ 362 കോടിയുടെ മയക്കുമരുന്ന് പിടികൂടി
12:58 AM Jul 16, 2022 | Deepika.com