സി​യു​ഇ​ടി; പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​തെ​പോ​യ​വ​ർ​ക്ക് വീ​ണ്ടും അ​വ​സ​ര​മി​ല്ല

11:09 PM Jul 15, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ (സി​യു​ഇ​ടി) എ​ഴു​താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് അ​വ​സ​രം ന​ഷ്ട​മാ​കു​മെ​ന്ന് യൂ​ണി​വേ​ഴ്‌​സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ മ​മി​ദ​ല ജ​ഗ​ദേ​ഷ് കു​മാ​ർ. പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​യാ​തെ​പോ​യ​വ​ർ​ക്ക് വീ​ണ്ടും പ​രീ​ക്ഷ​ന​ട​ത്തി​ല്ലെ​ന്ന് ഗ്രാ​ന്‍റ്സ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

നി​ര​വ​ധി ന​ഗ​ര​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലെ പെ​ട്ടെ​ന്നു​ള്ള മാ​റ്റ​ങ്ങ​ൾ കാ​ര​ണം പ​രീ​ക്ഷ എ​ഴു​താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നി​രു​ന്നാ​ലും, സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ പ​ശ്ചി​മ ബം​ഗാ​ളി​ലെ ന്യൂ ​ജ​ൽ​പാ​യ്ഗു​രി​യി​ലേ​യും പ​ഞ്ചാ​ബി​ലെ പ​ത്താ​ൻ​കോ​ട്ടി​ലേ​യും 197 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​റ്റൊ​രു അ​വ​സ​രം ന​ൽ​കി​യേ​ക്കും- എ​ൻ​ടി​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.