മാ​ലി​ന്യ​ക്കൂ​ന്പാ​ര​ത്തി​ൽ ദേ​ശീ​യ​പ​താ​ക​ക​ൾ: മൂ​ന്നു പേ​ർ അ​റ​സ്റ്റി​ൽ

11:12 PM Jul 15, 2022 | Deepika.com
തൃ​പ്പൂ​ണി​ത്തു​റ: മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ ദേ​ശീ​യ പ​താ​ക​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​രെ ഹി​ൽ​പാ​ല​സ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ഴ​ക്ക​മ്പ​ലം വെ​ങ്ങോ​ല കീ​ട​ത്ത് ഷ​മീ​ർ (42), ഇ​ടു​ക്കി വെ​ട്ടി​ക്കാ​ട്ടി​ൽ മ​ണി ഭാ​സ്ക്ക​ർ (49), തോ​പ്പും​പ​ടി ചി​രി​ക​ണ്ട​ത്ത് സാ​ജ​ർ (49) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മാ​ലി​ന്യം നി​ക്ഷേ​പി​ച്ച ദി​വ​സം യാ​ർ​ഡി​ൽ നി​ന്നു പു​റ​ത്തു​പോ​യ ലോ​റി​ക​ളെ​പ്പ​റ്റി പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ​ഴ​യ വ​സ്തു​ക്ക​ളെ​ല്ലാം പൊ​ളി​ച്ചു വി​ല്പ​ന ന​ട​ത്തു​ന്ന മൂ​ന്നാം പ്ര​തി സാ​ജ​റി​ന്‍റെ ഗോ​ഡൗ​ണി​ൽ നി​ന്നാ​ണ് ലോ​റി​യി​ൽ മാ​ലി​ന്യം ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്. ലോ​റി ജീ​വ​ന​ക്കാ​രാ​യ ഷ​മീ​റും മ​ണി ഭാ​സ്ക്ക​റും വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ മാ​ലി​ന്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ദേ​ശീ​യ പ​താ​ക​ക​ളും ഉ​ൾ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ് 12ന് ​രാ​വി​ലെ​യാ​ണ് കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ മാ​ലി​ന്യം ടി​പ്പ​റി​ൽ കൊ​ണ്ടു​വ​ന്ന് നി​ക്ഷേ​പി​ച്ച കൂ​ട്ട​ത്തി​ൽ ഏ​ഴു​ദേ​ശീ​യ​പ​താ​ക​ക​ളും കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ പ​താ​ക​ക​ളും ഇ​രു​മ്പ​നം ക​ട​ത്ത്ക​ട​വ് റോ​ഡി​ൽ മു​നി​സി​പ്പ​ൽ ശ്മ​ശാ​ന​ത്തി​ന​ടു​ത്തു​ള്ള സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​ര​റി​ഞ്ഞ് സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ ഹി​ൽ​പാ​ല​സ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മാ​ലി​ന്യ​ത്തി​ൽ നി​ന്നു ദേ​ശീ​യ​പ​താ​ക​ക​ൾ മാ​റ്റു​ക​യാ​യി​രു​ന്നു.