യ​ന്ത്ര​ത്ത​ക​രാ​ർ: നെ​ടു​മ്പാ​ശേ​രി​യി​ൽ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

09:39 PM Jul 15, 2022 | Deepika.com
നെ​ടു​മ്പാ​ശേ​രി: ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​നം ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് വി​മാ​നം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. എ​യ​ർ അ​റേ​ബ്യ​യു​ടെ ജി9-426 ​ഷാ​ർ​ജ-​കൊ​ച്ചി വി​മാ​ന​മാ​ണ് എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്.

വൈ​കി​ട്ട് 7.29നാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണ്. വി​മാ​നം കൊ​ച്ചി​യി​ൽ ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​നം ത​ക​രാ​റി​ലാ​ണെ​ന്ന് പൈ​ല​റ്റി​ന് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ​ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ ട​വ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന, ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ എ​ല്ലാ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി. വൈ​കി​ട്ട് 6.41ന് ​ഫു​ൾ എ​മ​ർ​ജ​ൻ​സി പ്ര​ഖ്യാ​പി​ക്കു​ക​യും 7.29ന് ​വി​മാ​നം സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ക്കു​ക​യും ചെ​യ്തു. ഹൈ​ഡ്രോ​ളി​ക് സം​വി​ധാ​നം ത​ക​രാ​റി​ലാ​യി​രു​ന്ന​തി​നാ​ൽ വി​മാ​നം പാ​ർ​ക്കിം​ഗ് ബേ​യി​ലേ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ത​ള്ളി​നീ​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ൽ 222 യാ​ത്ര​ക്കാ​രും ഏ​ഴ് ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഈ ​വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യി​രു​ന്ന​വ​രു​ടെ യാ​ത്ര മു​ട​ങ്ങി. എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ് ആ​വ​ശ്യ​മാ​യി വ​ന്ന​തി​നാ​ൽ ആ ​നേ​ര​ത്ത് എ​ത്തി​യ ര​ണ്ട് വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ട്ടു. രാ​ത്രി 8.14ഓ​ടെ റ​ൺ​വേ​യി​ലെ ത​ട​സ​ങ്ങ​ൾ മാ​റി. തു​ട​ർ​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​നം കൊ​ച്ചി​യി​ൽ​നി​ന്നു ചെ​ന്നൈ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി.