സെ​ക്ര​ട്ടേ​റി​യ​റ്റ് സി​നി​മ ഷൂ​ട്ടിം​ഗി​നു ന​ൽ​കി​ല്ല; സ​ർ​ക്കാ​ർ ഷൂ​ട്ടിം​ഗ് ആ​കാം

07:48 PM Jul 15, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ലും പ​രി​സ​ര​ത്തും സി​നി​മ- സീ​രി​യ​ൽ- ഡോ​ക്യു​മെ​ന്‍റ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള ഷൂ​ട്ടിം​ഗി​നു ന​ൽ​കി​ല്ല. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് അ​ക​ത്തും പ​രി​സ​ര​ത്തും സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന് അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ടു നി​ര​വ​ധി അ​പേ​ക്ഷ​ക​ൾ സ​ർ​ക്കാ​രി​നു ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വ്യ​ക്ത​ത വ​രു​ത്തി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

പ്ര​ത്യേ​ക സു​ര​ക്ഷാ മേ​ഖ​ല​യാ​യ സെ​ക്ര​ട്ടേ​റി​യ​റ്റി​നു​ണ്ടാ​കു​ന്ന സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളും പു​രാ​വ​സ്തു ഗ​ണ​ത്തി​ൽ പെ​ടു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക ഭം​ഗി ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് സി​നി​മ ചി​ത്രീ​ക​ര​ണം വി​ല​ക്കി​യ​ത്. ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് സി​നി​മ സം​ഘാം​ഗ​ങ്ങ​ളു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും ബാ​ഹു​ല്യം, ഭ​ക്ഷ​ണ വി​ത​ര​ണം മൂ​ല​മു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ, സി​നി​മ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ നി​ർ​മി​തി​യി​ൽ വ​രു​ത്തു​ന്ന മാ​റ്റം, പു​റ​ത്തു നി​ന്നു​ള്ള​വ​രു​ടെ ക​ട​ന്നു ക​യ​റ്റം, ഷൂ​ട്ടിം​ഗി​നു വ​രു​ന്ന​വ​രെ പ​രി​ശോ​ധി​ച്ച് സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ലെ അ​പ്രാ​യോ​ഗി​ക​ത തു​ട​ങ്ങി​യ​വ​യാ​ണു പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ളെ​ന്നു ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

എ​ന്നാ​ൽ, ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള ചി​ത്രീ​ക​ര​ണ​ങ്ങ​ൾ​ക്കു മാ​ത്രം അ​നു​മ​തി ന​ൽ​കാം.