എ​ട്ട് വ​ർ​ഷ​ത്തി​നി​ടെ 14 ഗ​ർ​ഭ​ച്ഛി​ദ്രം; യു​വ​തി ജീവനൊടുക്കി

06:11 PM Jul 15, 2022 | Deepika.com
ന്യൂഡ​ൽ​ഹി: എ​ട്ട് വ​ർ​ഷ​ത്തി​നി​ടെ പ​ങ്കാ​ളി​യു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി 14 ത​വ​ണ ഗ​ർ​ഭം അ​ല​സി​പ്പി​ച്ച യു​വ​തി ഒടുവിൽ ജീവനൊടുക്കി. ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ ജെ​യ്ത്പു​ർ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ഒ​പ്പം ജീ​വി​ച്ച കാ​മു​ക​ൻ ത​ന്നെ വ​ഞ്ചി​ച്ചു​വെ​ന്നും ഗ​ർ​ഭ​ച്ഛി​ദ്ര​ത്തി​ന് നി​ർ​ബ​ന്ധി​ച്ച ഇ​യാ​ൾ വി​വാ​ഹ​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി​യ​താ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്നും യു​വ​തി കു​റി​ച്ചു.

ബി​ഹാ​റി​ലെ മു​സ​ഫ​ർ​പു​ർ സ്വ​ദേ​ശി​യാ​യ യു​വ​തി ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞശേ​ഷം വ​ർ​ഷ​ങ്ങ​ളാ​യി കാ​മു​ക​നൊ​പ്പം ജീ​വി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഐ​ടി ജീ​വ​ന​ക്കാ​ര​നാ​യ കാ​മു​ക​നെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ, നി​ർ​ബ​ന്ധി​ത ഗ​ർ​ഭ​ച്ഛി​ദ്രം, ബ​ലാ​ൽ​സം​ഗം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.