സിംഗപ്പുർ: സിംഗപ്പുർ ഓപ്പണ്‍ ബാഡ്മിന്റൻ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാളും എച്. എസ്. പ്രണോയിയും സെമി കാണാതെ പുറത്ത്.
വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ജാപ്പനീസ് താരമായ അയാ അഹോരി 21-13, 15-21, 22-20 എന്ന സ്കോറിന് സൈനയെ പരാജയപ്പെടുത്തി. ആദ്യ ഗെയിമിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ സൈന രണ്ടാം ഗെയിമിന്റെ തുടക്കത്തിൽത്തന്നെ ലീഡെടുത്തു. ആറ് പോയിന്റ് വ്യതാസത്തിൽ രണ്ടാം ഗെയിം നേടിയ സൈനയ്ക്ക് മൂന്നാം ഗെയിമിൽ അഹോരിക്ക് മുന്പിൽ പിടിച്ചുനിൽക്കാനായില്ല.
പുരുഷ സിംഗിൾസിൽ ജാപ്പനീസ് താരം കൊഡായ് നരോക്ക 21-12, 14-21, 21-18 എന്ന സ്കോറിനാണ് മലയാളി താരം പ്രണോയിയെ പരാജയപ്പെടുത്തിയത്.
സിംഗപ്പുർ ഓപ്പണ്‍: സൈനയും പ്രണോയിയും പുറത്ത്
04:25 PM Jul 15, 2022 | Deepika.com