മ​ങ്കി​പോ​ക്സ്; കേ​ന്ദ്രം മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി

02:22 PM Jul 15, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ങ്കി​പോ​ക്‌​സ് ആ​ശ​ങ്ക​യി​ല്‍ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മാ​ര്‍​ഗ നി​ര്‍​ദേ​ശം പു​റ​ത്തി​റ​ക്കി. അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ര്‍ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രു​മാ​യി അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശ​മു​ണ്ട്.

വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യി അ​ക​ലം പാ​ലി​ക്ക​ണം. ആ​ഫ്രി​ക്ക​ന്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ മാം​സം ക​ഴി​ക്ക​രു​തെ​ന്നും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം, മ​ങ്കി​പോ​ക്സ് ആ​ശ​ങ്ക​യെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ അ​ഞ്ച് ജി​ല്ല​ക​ളി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത നിർദേശം നൽകി. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ 16 പേ​രു​ണ്ട്. ഇ​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.