സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍: സി​ന്ധു സെ​മി​യി​ൽ

01:33 PM Jul 15, 2022 | Deepika.com
സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ൻ വ​നി​താ സിം​ഗി​ൾ​സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു സെ​മി​ഫൈ​ന​ലി​ൽ ക​ട​ന്നു. ചൈ​ന​യു​ടെ ഹാ​ൻ യു​വി​നെ 17-21, 21-11, 21-19 എ​ന്ന സ്കോ​റി​നാ​ണ് സി​ന്ധു ക്വാ​ർ​ട്ട​റി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യ ഗെ​യിം ന​ഷ്ട​മാ​ക്കി​യ സി​ന്ധു ര​ണ്ടാം ഗെ​യി​മി​ൽ ചൈ​നീ​സ് താ​ര​ത്തെ 11 പോ​യി​ൻി​ൽ ഒ​തു​ക്കി. മൂ​ന്നാം ഗെ​യി​മി​ൽ മു​ന്നി​ട്ട് നി​ന്ന സി​ന്ധു​വി​നെ മ​റി​ക​ട​ന്ന് ഒ​രു ഘ​ട്ട​ത്തി​ൽ ഹാ​ൻ മൂ​ന്ന് പോ​യി​ന്‍റ് ലീ​ഡ് നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ ത​ക​ർ​പ്പ​ൻ നെ​റ്റ് ഷോ​ട്ടു​ക​ളി​ലൂ​ടെ ലീ​ഡ് പി​ടി​ച്ചെ​ടു​ത്ത ഇ​ന്ത്യ​ൻ താ​രം ക​ളി സ്വ​ന്ത​മാ​ക്കി.

സെ​മി​ഫൈ​ന​ലി​ൽ സി​ന്ധു ജ​പ്പാ​ൻ താ​രം സ​യേ​ന ക​വാ​കാ​മി​യെ നേ​രി​ടും.