തിരുവനന്തപുരം: കെ.കെ. രമയ്ക്കെതിരായ എം.എം. മണിയുടെ പരാമർശം പറയാൻ പാടില്ലാത്തതായിരുന്നുവെന്ന് സംഭവ സമയം സ്പീക്കറുടെ ചുമതല വഹിച്ച സിപിഐ എംഎൽഎ ഇ.കെ. വിജയൻ. എം.എം. മണിയുടെ പരാമർശത്തിന് പിന്നാലെ ചെയറിലിരുന്ന് വിജയൻ, സ്പീക്കറുടെ സെക്രട്ടറിയോട് ഇക്കാര്യം പറയുന്നതിന്റെ സഭാ വീഡിയോ പുറത്തുവന്നു.
എം.എം. മണിയുടെ പരാമര്‍ശത്തിന് പിന്നാലെ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷാംഗങ്ങള്‍ നില്‍ക്കുമ്പോഴായിരുന്നു ഇ.കെ. വിജയന്റെ പ്രതികരണം. അത് ശരിക്ക് പറയാന്‍ പാടില്ലാത്തതാണ്. സ്പീക്കര്‍ വരുമോയെന്നാണ് ഇ.കെ. വിജയൻ, സ്പീക്കറുടെ സെക്രട്ടറിയോട് ചോദിക്കുന്നത്.
എന്നാല്‍ എം.എം. മണി പറഞ്ഞതില്‍ പിശകുണ്ടോയെന്ന് പരിശോധിക്കാനാണ് പറഞ്ഞതെന്ന് ഇ.കെ.
വിജയന് പിന്നീട് വിശദീകരിച്ചു.
മണിയുടെ പരാമർശം പറയാൻ പാടില്ലാത്തത്; ചെയർ നിയന്ത്രിച്ച ഇ.കെ. വിജയൻ തള്ളിപ്പറഞ്ഞു
01:19 PM Jul 15, 2022 | Deepika.com