ന്യൂഡൽഹി: പാർലമെന്റ് വളപ്പിൽ പ്രകടനങ്ങൾക്കും ധർണയ്ക്കും വിലക്ക്. അഴിമതി ഉൾപ്പടെ അറുപതിലേറെ വാക്കുകൾ പാർലമെന്റിൽ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തിയതിന് പിന്നാലെയാണ് അടുത്ത നടപടി.
പാർലമെന്റ് വളപ്പിൽ പ്രകടനങ്ങൾക്കും ധർണയ്ക്കും സത്യാഗ്രഹത്തിനും വിലക്കേർപ്പെടുത്തി സെക്രട്ടറി ജനറലാണ് ഉത്തരവിറക്കിയത്. മതപരമായ ചടങ്ങുകൾക്കും പാര്‍ലമെന്റ് വളപ്പ് ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിലുണ്ട്. ഉത്തരവ് ലംഘിച്ചാൽ എന്താകും നടപടിയെന്ന് വ്യക്തമല്ല. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
അടുത്ത വിലക്ക്; പാർലമെന്റ് വളപ്പിൽ പ്രകടനങ്ങളും ധർണയും പാടില്ല
01:20 PM Jul 15, 2022 | Deepika.com