കൊച്ചി: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന നടന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നൽകിയത്.
ഫ്ലാറ്റിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് ശ്രീജിത്ത് രവി അറസ്റ്റിലായത്.
മാനസിക രോഗത്തിന് ചികിത്സയിലാണെന്നും സ്വഭാവ വൈകൃതത്തിന്റെ ഭാഗമായാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് ശ്രീജിത് രവി ജാമ്യ ഹർജിയിൽ പറഞ്ഞത്. എന്നാൽ സമാന സംഭവങ്ങൾ മുമ്പും ആവർത്തിച്ചിട്ടുണ്ടെന്നും ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്.
പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം
10:50 AM Jul 15, 2022 | Deepika.com